സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികൾ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

കോട്ടയം സ്വദേശികളായ ജെയ്സിമോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ
Five people, including two Keralites, meet a tragic end
രണ്ട് മലയാളികൾ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം
Published on: 
Updated on: 

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ ദാരുണാന്ത്യം. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.

അപകടത്തിൽ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ട് നഴ്സുമാരും വാഹനം ഓടിച്ച സൗദി പൗരനും മരിച്ചു. തമിഴ്നാട് സ്വദേശികൾ ആയ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരാണ് മരിച്ചത്. തായിഫ് - റാനിയ റോഡിൽ ആണ് അപകടം ഉണ്ടായത്.

Five people, including two Keralites, meet a tragic end
ചിലര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനിന്നു, ചിലര്‍ കാഴ്ചക്കാരായി... ക്രിമിനലുകളുമുണ്ട്: പൊലീസിനെതിരെ മന്ത്രി ഒ.ജെ. ജനീഷ്

സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. അവധി ദിനമായതിനാൽ റാനിയയിൽ ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Five people, including two Keralites, meet a tragic end
കെ.എം. ബഷീറിന്റെ മരണം: ആഭ്യന്തര വകുപ്പ് തീരുമാനം അട്ടിമറിച്ചു; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ സമസ്ത എപി വിഭാഗം
News Malayalam 24x7
newsmalayalam.com