പാലക്കാട്: നവീകരണത്തിനായി പാലക്കാട് മലമ്പുഴ ഡാം അടച്ചതോടെ സേവക് സൊസൈറ്റി മുഖാന്തരമുള്ള 19 സെക്യൂരിറ്റിക്കാരെ പിരിച്ചുവിട്ടു. മുൻകൂർ അറിയിപ്പ് നൽകാതെ ഈ മാസം 10നാണ് ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവ് ഇറക്കിയത്. ജോലി നഷ്ടപ്പെട്ടതോടെ ദുരിതത്തിലായിരിക്കുകയാണ് ജീവനക്കാർ. എക്സ് മിലിറ്ററി ഉദ്യോഗസ്ഥർ അടങ്ങുന്ന എംഡിസി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ മാത്രമാണ് ഡാം അധികൃതർ നിലനിർത്തിയത്.
മൂന്ന് വർഷം മുതൽ 18 വർഷം വരെ ജോലി ചെയ്തിരുന്നവരും പിരിച്ചുവിട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. 675 രൂപ ദിവസവേതനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും സെക്യൂരിറ്റിക്ക് ജോലിക്ക് നീക്കിവച്ചതോടെ പിരിച്ചുവിട്ട പലർക്കും നിലവിൽ പുതിയ ജോലി ഒന്നും കണ്ടെത്താനുള്ള സാഹചര്യമില്ല.