ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിൽ വീണു, പത്ത് കുട്ടികൾക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം

പോട്ട ആളൂർ സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് കനാലിലേക്ക് വീണത്.
School bus falls into canal in Chalakudy, 10 children injured
ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിൽ വീണു, പത്ത് കുട്ടികൾക്ക് പരിക്ക്
Published on
Updated on

തൃശൂർ: ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിലേക്ക് വീണു അപകടം. പത്ത് കുട്ടികൾക്ക് അപകടത്തിൽ പരിക്കേറ്റു. ആളൂർ സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് കനാലിലേക്ക് വീണത്.

ഒഴുക്കുണ്ടായ കനാലിൽ വാഹനം പതിച്ച ഉടൻ തന്നെ നാട്ടുകാർ നടത്തിയ സമയോജിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. കുട്ടികളെ വീട്ടിലാക്കുന്ന സമയത്താണ് അപകടം നടന്നത്. പോട്ട കനാൽ ഭാഗത്തെ വീടുകളിൽ കുട്ടികളെ ഇറക്കിയ ശേഷം വാഹനം തിരികെ പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ റോഡരികിൽ നിന്ന് തെന്നിമാറിയാണ് കനാലിലേക്ക് പതിച്ചത്.

School bus falls into canal in Chalakudy, 10 children injured
രക്ഷാദൗത്യത്തിനിടെ ജീവൻ നഷ്ടമായ രാജേഷിൻ്റെ മൃതദേഹത്തോട് കാട്ടിയത് അനാദരവ്; മൃതദേഹം കൊണ്ടുവന്നത് ഫ്രീസറില്ലാത്ത ആംബുലൻസിൽ

കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടുകയും രക്ഷാ പ്രവർത്തനം നടത്തുകയുമായിരുന്നു. തൊട്ട് പിന്നാലെ ചാലക്കുടി ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. നിസാര പരിക്കേറ്റ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്കൂൾ ബസിൻ്റെ ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും വ്യക്തമാക്കി.

School bus falls into canal in Chalakudy, 10 children injured
കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
News Malayalam 24x7
newsmalayalam.com