അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളമില്ല, ഭർത്താവ് ജീവനൊടുക്കി; വിദ്യാഭ്യാസ വകുപ്പിനെതിരെ കുടുംബം

കഴിഞ്ഞ ദിവസമാണ്, പത്തനംതിട്ട നാരായണൻമൂഴി സ്വദേശി ഷിജോ വി.ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
കൃഷി വകുപ്പ് ജീവനക്കാരനായ ഷിജോ വി.ടി
കൃഷി വകുപ്പ് ജീവനക്കാരനായ ഷിജോ വി.ടിSource: News Malayalam 24x7
Published on

പത്തനംതിട്ട: കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി കുടുംബം. എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനോന്താണ് മകന്‍ ജീവനൊടുക്കിയതെന്നുമാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറയുന്നത്.

കൃഷി വകുപ്പ് ജീവനക്കാരനായ ഷിജോ വി.ടി
ഓള്‍ പാസില്‍ യോജിപ്പില്ല, കുട്ടികള്‍ സ്കൂളിലേക്ക് മൊബൈൽ കൊണ്ടുവരുന്നത് നിരോധിക്കുന്നത് ആലോചനയില്‍: വി. ശിവന്‍കുട്ടി

കഴിഞ്ഞ ദിവസമാണ്, പത്തനംതിട്ട നാരായണൻമൂഴി സ്വദേശി ഷിജോ വി.ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഷിജോയുടെ ഭാര്യയുടെ ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡിഇഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്നാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ ആരോപിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com