
കേരളത്തിലെ സ്കൂളുകളിലെ അധികസമയ ക്രമീകരണത്തിൽ മാർഗനിർദേശം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. ഇനി മുതൽ വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിൽ അരമണിക്കൂർ അധികം അധ്യായനം നടത്തും. ഇതിൻ്റെ ഭാഗമായുള്ള ടൈം ടേബിളും വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചിട്ടുണ്ട്. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് വെള്ളിയാഴ്ചകള്‍ ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും, ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും വര്‍ധിപ്പിച്ചു.
സംസ്ഥാന വിദ്യാഭ്യാസ ചട്ടപ്രകാരം 9, 10 ക്ലാസുകളില്‍ 220 പ്രവര്‍ത്തി ദിവസങ്ങളാണ് വേണ്ടത്. അഞ്ച് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള യുപി വിഭാഗത്തിന് 2025 ജൂലൈ 7, 2025 ഒക്‌ടോബര്‍ 25 എന്നീ രണ്ടു ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കി. ഹൈസ്കൂള്‍ വിഭാഗത്തിന് 2025 ജൂലൈ 7, ഓഗസ്റ്റ് 16, ഒക്‌ടോബര്‍ 04, ഒക്‌ടോബര്‍ 25, 2026 ജനുവരി 03, 2026 ജനുവരി 31 എന്നീ ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിനമായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ്. ഷാനവാസ് ഉത്തരവിറക്കി.
ഒന്നു മുതല്‍ നാലാം ക്ലാസ് വരെയുള്ള എല്‍പി വിഭാഗത്തിന് അധിക പ്രവൃത്തി ദിവസങ്ങളില്ല. ഹൈസ്കൂളില്‍ എട്ട് പീരിയഡുകളും നിലനിര്‍ത്തിയാണ് പരിഷ്കരണം. രാവിലത്തെ ഇടവേള അഞ്ച് മിനിറ്റായും ഉച്ച ഭക്ഷണത്തിനായുള്ള ഇടവേള 60 മിനിറ്റായും ക്രമീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍, എയ്‌ഡഡ്, അംഗീകൃത അണ്‍ എയ്‌ഡഡ് സ്കൂളുകള്‍ക്ക് പുതുക്കിയ സമയക്രമം ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസ് അറിയിച്ചു.
പിരീഡ് 1 - രാവിലെ 9.45 മുതല്‍ 10.30 വരെ (45 മിനിറ്റ്)
പിരീഡ് 2 - രാവിലെ 10.30 മുതല്‍ 11.15 വരെ (45 മിനിറ്റ്)
ഇടവേള - രാവിലെ 11.15 മുതല്‍ 11.25 വരെ (10 മിനിറ്റ്)
പിരീഡ് 3 - രാവിലെ 11.25 മുതല്‍ 12.10 വരെ (40 മിനിറ്റ്)
പിരീഡ് 4 - രാവിലെ 12.10 മുതല്‍ 12.45 വരെ (40 മിനിറ്റ്)
ഇടവേള - ഉച്ചയ്ക്ക് 12.45 മുതല്‍ 1.45 വരെ (60 മിനിറ്റ്)
പിരീഡ് 5 - ഉച്ചയ്ക്ക് 1.45 മുതല്‍ 2.25 വരെ (40 മിനിറ്റ്)
പിരീഡ് 6 - ഉച്ചയ്ക്ക് 2.25 മുതല്‍ 3.05 വരെ (40 മിനിറ്റ്)
ഇടവേള - വൈകിട്ട് 3.05 മുതല്‍ 3.10 വരെ (5 മിനിറ്റ്)
പിരീഡ് 7 - വൈകിട്ട് 3.10 മുതല്‍ 3.45 വരെ (35 മിനിറ്റ്)
പിരീഡ് 8 - വൈകിട്ട് 3.45 മുതല്‍ 4. 15 വരെ (30 മിനിറ്റ്)