ചുട്ടുപൊള്ളുന്ന ചൂടും ഇന്ധനവില വർധനയും, ബോട്ടുകൾ മടങ്ങുന്നത് കാലിയായി; സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ

ഇന്ധനത്തിൻ്റെ പണം പോലും നഷ്ടമാകുന്ന സാഹചര്യത്തിൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് തൊഴിലാളികൾ...
ചുട്ടുപൊള്ളുന്ന ചൂടും ഇന്ധനവില വർധനയും, ബോട്ടുകൾ മടങ്ങുന്നത് കാലിയായി; സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
Source: News Malayalam 24x7
Published on: 
Updated on: 

കൊച്ചി: ചുട്ടു പൊള്ളുന്ന ചൂടും ഇന്ധന വില വർധനയും കാരണം മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. കടലിൽ പോകുന്ന ബോട്ടുകളിൽ പലതും വെറും കയ്യോടെയാണ് മടങ്ങി എത്തുന്നത്. ഇന്ധനത്തിൻ്റെ പണം പോലും നഷ്ടമാകുന്ന സാഹചര്യത്തിൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് തൊഴിലാളികൾ.

വെന്തുരുകുന്നതാണ് ഇപ്പോഴത്തെ കാലാവസ്ഥ. കരയിലും കടലിലും ഒരു പോലെ ചൂട്. കടലിൽ ചൂട് കൂടിയതോടെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ പലതും കാലി ആയാണ് കരയിലേക്ക് തിരിച്ചെത്തുന്നത്. ലക്ഷങ്ങൾ വേണം ബോട്ടിറക്കാൻ. എന്നാൽ മുടക്ക് മുതൽ പോലും തിരിച്ച് കിട്ടുന്നില്ല. ചൂട് കാരണം തീരക്കടലിലേക്ക് മീനുകൾ എത്താത്തത് പരമ്പരാഗത മത്സ്യ തൊഴിലാളികൾക്കും തിരിച്ചടിയാണ്. കടലിൽ ഇറങ്ങിയാൽ കാര്യമായി ഒന്നും ലഭിക്കാത്തതിനാൽ പലരും ബോട്ട് ഇറക്കുന്നില്ല. മത്സ്യ ലഭ്യതക്കുറവിനൊപ്പം മണ്ണണ്ണയുടെയും ഇന്ധനത്തിൻ്റെയും വില വർധന കടലിൽ പോകുന്നവർക്കേറ്റ ഇരട്ട പ്രഹരമായി. 103 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 150 രൂപയ്ക്ക് മുകളിലാണ്.

ചുട്ടുപൊള്ളുന്ന ചൂടും ഇന്ധനവില വർധനയും, ബോട്ടുകൾ മടങ്ങുന്നത് കാലിയായി; സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
മൃതദേഹം സംസ്കരിക്കാൻ ശ്മശാനമില്ല, മുള്ളൻകൊല്ലി ഇടമല ഉന്നതിയിൽ ദുരിതജീവിതം; കണ്ണ് തുറക്കാതെ അധികൃതർ

തൽസ്ഥിതി തുടർന്നാൽ ട്രോളിങ്ങിന് മുൻപേ മത്സ്യത്തൊഴിലാളികൾക്ക് വറുതിക്കാലമാകും. മീനുകൾ കുറവായതുകൊണ്ട് തന്നെ വില്പനയ്ക്ക് എത്തുന്ന മീനുകളുടെ വില വർധിക്കുന്നത് സാധാരണക്കാർക്കും തിരിച്ചടിയാണ്.

Related Stories

ഫിറ്റ്നസ് ഇല്ലാത്ത പ്രിയദർശിനി ബസ്  കാലിലൂടെ കയറിയിറങ്ങി; പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സ പ്രതിസന്ധിയിൽ, സർക്കാർ   തിരിഞ്ഞു നോക്കുന്നില്ലെന്ന് കുടുംബം
iphone Theft
Kozhikode Medical College faces a severe crisis due to a lack of doctors
Private shipyards encroach upon and block the boat channel at Vypeen Kalamukku Harbour
News Malayalam 24x7
newsmalayalam.com