പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് പരിശോധനാ ഫലം

കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പുലിപ്പല്ല് യഥാർഥമാണെന്ന് കണ്ടെത്തിയത്.
Rapper Vedan gets hit in tiger tooth case
പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി
Published on
Updated on

കൊച്ചി പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് ആണെന്ന് പരിശോധനാ ഫലത്തിൽ വ്യക്തമായി. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പുലിപ്പല്ലാണെന്ന് സ്ഥിരീകരണം വന്നിരിക്കുന്നത്.

കേസിൽ വനം വകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. 2025 ഏപ്രിലിൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് വേടൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പുലിപ്പല്ല് കണ്ടെത്തിയത്.

Rapper Vedan gets hit in tiger tooth case
എൻ്റെ പാട്ട് പഠിപ്പിക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല, പഠിപ്പിച്ചാലും ഇല്ലെങ്കിലും വിരോധമില്ല: വേടൻ

രഞ്ജിത്ത് കുമ്പിടി എന്നയാൾ തനിക്ക് സമ്മാനമായി നൽകിയതാണ് പുലിപ്പല്ല് എന്ന് വേടൻ അന്ന് പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇതുവരെ അയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പുലിപ്പല്ല് കേസിൽ വേടൻ ജയിൽ ആവുകയും പിന്നീട് ജയിൽ മോചിതനാവുകയും ചെയ്തിരുന്നു.

Rapper Vedan gets hit in tiger tooth case
"മാണിക്യത്തെ നീ കണ്ടില്ലെന്ന് നടിക്കല്ലേ..."; ന്യൂസ് മലയാളത്തിനായി അണ്‍റിലീസ്ഡ് ഗാനം ആലപിച്ച് വേടൻ

മൃഗ വേട്ട അടക്കമുള്ള കുറ്റം ചുമത്തിയാണ് വേടനെ അന്ന് അറസ്റ്റ് ചെയ്തത്. പുലിപ്പല്ല് യഥാർഥമാണെന്ന് തെളിഞ്ഞതോടെ ഉടൻ തന്നെ വനംവകുപ്പ് കേസെടുത്ത് കുറ്റപത്രം സമർപ്പിക്കും.

News Malayalam 24x7
newsmalayalam.com