വിഴിഞ്ഞം വിവാദമടക്കം ചര്‍ച്ച ചെയ്യാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി; ആവശ്യം ഉന്നയിച്ച് കെ.സി. പക്ഷം

വിഴിഞ്ഞം കരാര്‍ വിവാദം അടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ കെ.സി. പക്ഷത്തിനും കടുത്ത അതൃപ്തിയുണ്ട്
വിഴിഞ്ഞം വിവാദമടക്കം ചര്‍ച്ച ചെയ്യാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക്  അതൃപ്തി; ആവശ്യം ഉന്നയിച്ച് കെ.സി. പക്ഷം
Published on
Updated on

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം അടക്കം വിവിധ വിഷയങ്ങള്‍ വിവാദമായിട്ടും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള നീക്കത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയ വി.എം. സുധീരന്, ബജറ്റില്‍ പ്രഖ്യാപിച്ച ഇളവില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകാത്തതില്‍ എതിര്‍പ്പുണ്ട്.

കെപിസിസി നേതൃയോഗം വിളിക്കണമെന്ന്, കെ.സി. വേണുഗോപാല്‍ പക്ഷത്തുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ആര്‍. അഭിലാഷ് കത്ത് നല്‍കിയിരുന്നു. എന്നാല്‍, നേതൃയോഗം വിളിക്കുന്നതില്‍ ഇതുവരെയും തീരുമാനമായില്ല. വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ കെ.സി. പക്ഷത്തിനും കടുത്ത അതൃപ്തിയുണ്ട്.

വിഴിഞ്ഞം വിവാദമടക്കം ചര്‍ച്ച ചെയ്യാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക്  അതൃപ്തി; ആവശ്യം ഉന്നയിച്ച് കെ.സി. പക്ഷം
വയനാട്ടില്‍ നഴ്‌സിങ് ക്ഷാമം രൂക്ഷമായിരിക്കെ പിഎസ്‌സി ലിസ്റ്റിലുള്ളവരോട് അവഗണന; ഒന്നര വര്‍ഷത്തിനിടെ നടന്നത് രണ്ട് നിയമനങ്ങള്‍

യുഡിഎഫ് യോഗം വിളിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കും എതിര്‍പ്പുണ്ടെന്നാണ് വിവരം. ഭരണം ലഭിച്ച ശേഷം മുന്നണി യോഗം ഒരിക്കല്‍ മാത്രമാണ് ചേര്‍ന്നത്. അടുത്ത മുന്നണി യോഗത്തില്‍ പിഎം ശ്രീ വിഷയം അടക്കം ഉയര്‍ന്നുവരും.

News Malayalam 24x7
newsmalayalam.com