

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സീനിയർ ഡോക്ടർ കസ്റ്റഡിയിൽ. ജില്ലാ ആശുപത്രിയിലെ സർജനായ ഡോ വിനുവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് സീനിയർ ഡോക്ടർ ലൈംഗികാതിക്രമം നടത്തിയത്.
പീഡന ശ്രമത്തിൽ നിന്ന് കുതറി ഓടിയ വനിതാ ഡോക്ടർ സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ നിന്ന് മുങ്ങിയ വിനുവിനെ മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ആരോഗ്യവകുപ്പ് തല നടപടിയെടുത്തേക്കും.
അതേസമയം ഡോക്ടറുടെ പരാതിയിൽ കേസെടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനം നടത്തി. സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന നേതാക്കൾ വനിതാഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. പരാതിയിൽ നടപടി എടുക്കാതെ ആക്രമിക്കപ്പെട്ട പരാതിക്കാരിയോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.