ബെഡിൽ ചത്ത എലിയും പൂച്ചകളും; പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

പേരൂർക്കട ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിലാണ് വൃത്തിഹീനമായ അന്തരീക്ഷമുള്ളത്.
Serious negligence at Peroorkada Hospital
പേരൂർക്കട ആശുപത്രിയിൽ ഗുരുതര അനാസ്ഥ
Published on: 
Updated on: 

തിരുവനന്തപുരം: പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ വാർഡുകളിൽ ഗുരുതര അനാസ്ഥ. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിലെ കിടക്കകളിൽ പൂച്ചകൾ കയറിക്കിടക്കുന്നതിൻ്റെയും ചത്ത എലി കിടക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

മരുന്നു ക്ഷാമവും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും പുറമെയാണ് വാർഡിലെ ശുചിത്വമില്ലായ്മ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മാതൃക ജില്ലാ ആശുപത്രി എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ദുരവസ്ഥയ്‌ക്കെതിരെ രോഗികളും പൊതുജനങ്ങളും വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.

Serious negligence at Peroorkada Hospital
കേന്ദ്രമന്ത്രി നിർമല സീതാരാമൻ്റെ എഐ വീഡിയോ ഉപയോഗിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നര കോടി രൂപ

അണുബാധ ഒഴിവാക്കാൻ സന്ദർശകരെ നിരോധിച്ചിരിക്കുന്നുവെന്ന അറിയിപ്പ് ബോർഡിന് അടുത്താണ് എലിയും പൂച്ചയും അടങ്ങുന്ന സംഘം വിലസുന്നത്. ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും അടിയന്തരമായി അധികൃതർ ഇടപെടണമെന്നുമാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.

Serious negligence at Peroorkada Hospital
വർഷങ്ങളായുള്ള ബിസിനസ് കുടിപ്പക, കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയത് മഹാരാഷ്ട്ര സ്വദേശി അമൂൽ; ചാല സ്വർണ്ണ കൊള്ളയുടെ ചുരുളഴിച്ച് പൊലീസ്