ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു.

10 അംഗങ്ങൾ രാജിവച്ചതോടെയാണ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത്
ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു.
Published on
Updated on

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസിഡൻ്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. 10 അംഗങ്ങൾ രാജിവച്ചതോടെയാണ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത്.

പത്മ കഫേയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെയാണ് 10 അംഗങ്ങൾ രാജി വെച്ചത്.ഗണേഷ് കുമാറിൻ്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി. 19 അംഗ ഭരണസമിതിയായിരുന്നു യൂണിയൻ്റേത്. പിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയും ചെയ്തു.

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു.
ചുവന്ന കൊടി പിടിച്ചാൽ കമ്മ്യൂണിസ്റ്റ് ആകില്ല, പാർട്ടിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല: ജി. സുധാകരൻ

ഗണേഷ് കുമാർ പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്ന എൻഎസ്എസ് യൂണിയനിൽ നേരത്തെ തന്നെ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. പത്മ കഫേ നിർമാണത്തിൽ ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ യൂണിയനിൽ യാതൊരു പ്രശ്നവുമില്ലെന്നും തൻ്റെ അച്ഛൻ്റെ സാമ്പാദ്യം കൊണ്ടാണ് യൂണിയൻ ഉണ്ടാക്കിയതെന്നുമായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം.

Related Stories

മിൽമയിലെ ക്രമക്കേടിൽ സമഗ്ര അന്വേഷണത്തിന് ക്ഷീര വികസന വകുപ്പ്; 29 വർഷം ഭരിച്ചത് കോൺഗ്രസ് ഭരണസമിതിയെന്ന് മുൻ ചെയർമാൻ കെ.എസ്. മണി
Bindu Krishna justifies the dissolution of the Milma Malabar Regional Union
"അന്ന് ആ ഇഷ്യുവിൽ ഇടപെട്ടില്ലായിരുന്നു എങ്കിൽ മമ്മൂക്കയെ വച്ചുതന്നെ കുറെ  സിനിമകൾ അക്കാലത്തു ചെയ്തേനെ"; കുറിപ്പുമായി വിനയൻ
കെ.ബി. ഗണേഷ് കുമാർ, ജി. സുകുമാരൻ നായര്‍
News Malayalam 24x7
newsmalayalam.com