സോളാർ ഗൂഢാലോചന കേസിൽ കെ.ബി. ഗണേഷ് കുമാറിന് തിരിച്ചടി; കേസ് നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജി കോടതി തള്ളി

കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി...
കെ.ബി. ഗണേഷ് കുമാർ
കെ.ബി. ഗണേഷ് കുമാർSource: FB
Published on
Updated on

കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് തിരിച്ചടി. കേസ് നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജി കോടതി തള്ളി. കോടതി നടപടി തുടരാനാണ് കോടതി നിർദേശം. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കെ.ബി. ഗണേഷ് കുമാർ
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ ജി. സുധാകരൻ? നിർണായക പ്രഖ്യാപനം നാളെ

രാഷ്ട്രീയാധിഷ്ഠിത വിഷയങ്ങൾ കോടതി നടപടികളെ സ്വാധീനിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസിന്റെ തുടർനടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം. കേസ് തനിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമെന്നും ഗണേഷ് കുമാർ വാദിച്ചു.

സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികൾ നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com