ഡൽഹി: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
രാഷ്‌ട്രീയ പോരാട്ടം കോടതിയ്ക്ക് പുറത്ത് മതിയെന്ന് മാത്യു കുഴൽനാടനെ ചീഫ് ജസ്‌റ്റിസ് രൂക്ഷമായി വിമർശിച്ചു. ഹർജി പരിഗണിക്കെ മാത്യു കുഴൽനാടന് സുപ്രീംകോടതിയുടെ തല്ലും തലോടലും. പ്രകൃതിക്ഷോഭത്തിൽ എംഎൽഎ സജീവമായി ഇടപെട്ടു. എന്നാൽ, എല്ലാ കാര്യത്തിലും ഇത്തരം ഇടപെടലിന് ശ്രമിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു.