ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; കൈവശാവകാശ ലൈസൻസ് റദ്ദാക്കി

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും ഹൈക്കോടതിയിൽ തിരിച്ചടി
മോഹൻലാൽ
മോഹൻലാൽSource: FB
Published on

എറണാകുളം: ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും ഹൈക്കോടതിയിൽ തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ സർക്കാർ നൽകിയ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ ഹർജികളിലാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. സർക്കാർ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ലൈസൻസ് നൽകിയതെന്നാണ് കോടതിയുടെ കണ്ടെത്തൽ.

മോഹൻലാൽ
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു; 'അമരം' ഓൾ ഇന്ത്യ റീ റിലീസ് തീയതി പുറത്ത്

തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പുകൾ കൈവശം വെച്ചതിന് മോഹൻലാലിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു. ആനക്കൊമ്പുകൾ പിടിച്ചെടുക്കുമ്പോൾ ഇവ നിയമപരമായി കൈവശം വെക്കാനുള്ള സർട്ടിഫിക്കറ്റ് മോഹൻലാലിന് ഉണ്ടായിരുന്നില്ല.

തൃശൂർ ഒല്ലൂർ സ്വദേശി പി. എൻ കൃഷ്‌ണകുമാർ, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്‌ണൻ എന്നിവരുടെ പക്കൽ നിന്നാണ് മോഹൻലാലിന് ആനക്കൊമ്പുകൾ ലഭിച്ചതെന്ന് കണ്ടെത്തി ഇവരെയും പ്രതി ചേർത്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ 2015 ഡിസംബർ രണ്ടിന് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. കേസ് പെരുമ്പാവൂർ കോടതിയുടെ പരിഗണനയിലിരിക്കെയാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ കോടതിയുടെ അനുമതി തേടി അപേക്ഷ നൽകിയത്. ആനക്കൊമ്പുകൾ കൈവശം വെക്കാൻ മോഹൻലാലിന് സർക്കാർ അനുമതി നൽകി വനം വകുപ്പ് 2016 ജനുവരി 16ന് നൽകിയ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു അപേക്ഷ. എന്നാൽ മോഹൻലാലിന് അനുകൂലമായി സർക്കാർ നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനെതിരെയും കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെയും സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com