സർക്കാരിന് തിരിച്ചടി: മയിൽപ്പീലി പരീക്ഷ നടത്താൻ അനുമതി

ഫലം പ്രസിദ്ധീകരിക്കരുതെന്നും കോടതി നിർദശിച്ചു
സർക്കാരിന് തിരിച്ചടി: മയിൽപ്പീലി പരീക്ഷ നടത്താൻ അനുമതി
Published on: 
Updated on: 

എറണാകുളം: മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയിൽ സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി. പരീക്ഷ നടത്തുന്നതിന് കോടതി അനുമതി നൽകി. സംഘപരിവാർ അനുകൂല സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ഹർജിയിൽ ആണ് ഉത്തരവ്. ഫലം പ്രസിദ്ധീകരിക്കരുതെന്നും കോടതി നിർദശിച്ചു.

ജില്ലാതല പരീക്ഷ നടത്തുവാനാണ് എന്‍ടിയുവിന് അനുമതി നൽകിയിരിക്കുന്നത്. മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ സർക്കാർ റദ്ദാക്കിയിരുന്നു. പരീക്ഷ അനുമതി പിന്‍വലിച്ച നടപടി ഏകപക്ഷീയമെന്ന് ആരോപിച്ചാണ് എൻടിയു ഹർജി നൽകിയത്.

ഞായറാഴ്ചയാണ് മയിൽപ്പീലി ജില്ലാ തല പരീക്ഷ നടക്കുക. പരീക്ഷ നടത്തുവാൻ നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിൻ്റ് ഡയറക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയാതെയാണ് അനുമതി നൽകിയതെന്ന വിവരം പുറത്തു വന്നതോടെ പരീക്ഷ വിവാദമാവുകയായിരുന്നു.ഇതിന് പിന്നാലെ പരീക്ഷ റദ്ദാക്കുകയായിരുന്നു.