തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതിയും പിടിയിൽ; അറസ്റ്റിലായത് ചങ്ങനാശേരിയിൽ നിന്ന്

ഒന്നാം പ്രതി മരണ സുബിനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ ഷിൻ്റോയുടെ പങ്ക് തിരിച്ചറിഞ്ഞത്
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതിയും പിടിയിൽ; അറസ്റ്റിലായത് ചങ്ങനാശേരിയിൽ നിന്ന്
Source: News Malayalam 24x7
Published on
Updated on

കോട്ടയം: തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ ഏഴാം പ്രതിയും പിടിയിൽ. ഷിന്റോ പി. സണ്ണിയാണ് അറസ്റ്റിലായത്. ചങ്ങനാശേരിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി മരണ സുബിനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ ഷിൻ്റോയുടെ പങ്ക് തിരിച്ചറിഞ്ഞത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചതിൽ നിന്നാണ് ഏഴാമത് ഒരാൾ കൂടി കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് വ്യക്തമായത്. അതേസമയം, ഒളിവിലുള്ള ഈ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇനി രണ്ട് പേരാണ് പിടിയിലാകാൻ ഉള്ളത്. ഇവർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായാണ് സൂചന. കേസിൽ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ആലുവയിൽ നിന്ന് മരണ സുബിൻ്റെ അടുത്ത സുഹൃത്തയ വരുണിനെ പിടികൂടി. തുടർന്ന് പ്രശോഭിനെയുെ പിടിയിലായി. അതേസമയം, സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യത്തിലും ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതിയും പിടിയിൽ; അറസ്റ്റിലായത് ചങ്ങനാശേരിയിൽ നിന്ന്
പാങ്ങോട് മിലിട്ടറി ക്യാംപിൽ വൻ കവർച്ച; ഓഫീസേഴ്സ് ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി വില മതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയി

ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ സ്പായിൽ എത്തുകയായിരുന്നു. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com