വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം; യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

ഓഫീസ് കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലേക്ക് വരാൻ അരവിന്ദൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
Case registered against Congress leader on woman's complaint
യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
Published on
Updated on

കോഴിക്കോട്: യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കെപിസിസി അംഗം എ. അരവിന്ദനെതിരെയാണ് താമരശേരി പൊലീസ് കേസെടുത്തത്. യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു അതിക്രമം നടത്തിയത്.

യുവതിയുടെ സ്ഥാപനം പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൻ്റെ കാലാവധി നീട്ടി കിട്ടുന്നതിനാണ് എ.അരവിന്ദനെ യുവതി ഫോണിൽ വിളിച്ചത്. ഇതോടെ കാര്യങ്ങൾ സംസാരിക്കാൻ അരവിന്ദൻ യുവതിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.

Case registered against Congress leader on woman's complaint
കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

വീട്ടിലെത്തിയ യുവതിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിച്ചു. ഏറെ പ്രയാസപ്പെട്ടാണ് യുവതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. പിന്നീട് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Case registered against Congress leader on woman's complaint
തലശേരിയിൽ പട്ടാപ്പകൽ വധശ്രമം; കൂത്തുപറമ്പ് സ്വദേശിയുടെ കഴുത്തറുത്തു
News Malayalam 24x7
newsmalayalam.com