കൊച്ചിയിൽ 70 കാരിയായ ഹരിത കർമ്മ സേനാംഗത്തിന് നേരെ ലൈംഗികാതിക്രമം; മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ

സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി യാസിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചിയിൽ 70 കാരിയായ ഹരിത കർമ്മ സേനാംഗത്തിന് 
നേരെ ലൈംഗികാതിക്രമം; മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ
Published on: 
Updated on: 

കൊച്ചി: മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെ 70കാരിയായ ഹരിതകർമ്മ സേനാംഗത്തിന് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി യാസിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചിയിലെ കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന യാസിറിനെ കടവന്ത്ര പോലീസാണ് പിടികൂടിയത്. മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.