എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം മാന്നാംകോണം സ്വദേശി സജീവാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു കേസിന് ആസ്പദമായ സംഭവം.
കന്യാകുമാരി-പൂനെ എക്സ്പ്രസിൽ തൃശൂരിലേക്ക് പോകാൻ നിൽക്കുമ്പോൾ ആയിരുന്നു പെൺകുട്ടിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് പ്രതിയെ പിടികൂടി. ഈ വിവരം പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതിനൊപ്പം പെൺകുട്ടി കേരളാ പൊലീസിന് നന്ദി പറയുകയും ചെയ്തു.