എറണാകുളം: ലൈംഗിക അധിക്ഷേപ പരാതിയില്‍ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ. ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി. ഉദയകുമാറിനെ ആണ് സസ്പെന്‍ഡ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രിയുടേതാണ് സസ്പെൻഷൻ നടപടി. വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ജഡ്ജി വി. ഉദയകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ജഡ്ജിക്ക് എതിരെ നടപടിയെടുത്തത്. പരാതിയിൽ ഹൈക്കോടതി ജഡ്ജി അന്വേഷണം നടത്തും.
ഓഗസ്റ്റ് 19 ന് തന്‍റെ ചേമ്പറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി ജില്ലാ ജഡ്ജിക്ക് നൽകിയ പരാതി പിന്നീട് ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. ഇതിനു പിന്നാലെ ഉദയകുമാറിനെ മാക്ട് കോടതിയിലേക്ക് മാറ്റിയിരുന്നു.