തൃശൂർ: ക്രിസ്‌മസ് ആഘോഷത്തിനിടെ കുന്നംകുളം കിഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ എസ്എഫ്ഐ എബിവിപി സംഘർഷം. സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ രണ്ടാംവർഷ ബിഎച്ച് ആർഎം വിദ്യാർഥി ശ്രീഹരി, മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥി അഫ്സൽ, അതുൽ എന്നിവർക്കും എബിവിപി പ്രവർത്തകരായ സൗരവ്, നിഖിൽ എന്നിവർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിലും എബിവിപി പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും ചികിത്സ തേടി. ഇന്ന് വൈകിട്ട് 4 മണിയോടെ കോളേജിൽ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷത്തിൽ ഡാൻസ് കളിക്കുന്നതിനിടെ ഉണ്ടായ ഉന്തും തള്ളും പിന്നീട് സംഘർഷത്തിലേക്ക് മാറുകയായിരുന്നു.