തൃശൂർ: ഗവൺമെൻറ് ലോ കോളേജിൽ വീണ്ടും വിദ്യാർഥി സംഘർഷം. എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. എസ്ഐആറുമായി ബന്ധപ്പെട്ട ബാനർ കെട്ടുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എസ്ഐആറുമായി ബന്ധപ്പെട്ട ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കോളേജ് യൂണിയൻ ചെയർമാൻ പാർഥിവ് , കെഎസ്‌യു യൂണിറ്റ് സെക്രട്ടറി അദ്വൈത് എന്നിവർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് കെഎസ്‌യു.