മോഹനന്‍ കുന്നുമ്മല്‍ ബോണ്‍ ആര്‍എസ്എസ് അല്ല; അധികാരക്കസേര കൊടുക്കുന്നവര്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആള്‍: എം. ശിവപ്രസാദ്

ആര്‍എസ്എസും ഗവര്‍ണറുമാണ് മോഹനന്‍ കുന്നുമ്മലിന്റെ ഇപ്പോഴത്തെ യജമാനര്‍...
മോഹനന്‍ കുന്നുമ്മല്‍ ബോണ്‍ ആര്‍എസ്എസ് അല്ല; അധികാരക്കസേര കൊടുക്കുന്നവര്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആള്‍: എം. ശിവപ്രസാദ്
Published on: 
Updated on: 

കേരളത്തിലെ സര്‍വകലാശാലകളെ ടാര്‍ഗറ്റ് ചെയ്ത്, രാജ്യത്ത് ആര്‍എസ്എസ് വലിയ ഓപ്പറേഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ്. കേരളത്തിലേക്ക് എങ്ങനെ കടന്നുവരണം എന്നതിന് വലിയ ഉപാധികളും വലിയ പരീക്ഷണങ്ങളും ആര്‍എസ്എസ് ദീര്‍ഘകാലമായി നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന സര്‍വകലാശാലകളില്‍, സര്‍ക്കാരിന്റെ സമ്മതമില്ലാതെ ഹാര്‍ഡ് കോര്‍ ആര്‍എസ്എസുകാരെയോ, അധികാരമോഹികളായ ആര്‍എസ്എസിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെയോ ആണ് വൈസ് ചാന്‍സലര്‍ ആയി നിയമിക്കുന്നത്. കേരള സര്‍വകലാശാല വി.സി. മോഹനന്‍ കുന്നുമ്മല്‍ ഇതില്‍ രണ്ടാമത്തെ പട്ടികയിലുള്ള ആളാണ്. അദ്ദേഹം ബോണ്‍ ആര്‍എസ്എസ് അല്ല. അധികാരക്കസേര ആര് കൊടുക്കുന്നുവോ, അവര്‍ക്കുവേണ്ടി എന്തു പണിയും ചെയ്യാന്‍ മടിയില്ലാത്ത ആളായി മാറിയ ഒരാളാണ് ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ കേരള സര്‍വകലാശാല വി.സി. ആയിരിക്കുന്ന മോഹനന്‍ കുന്നുമ്മലെന്നും ശിവപ്രസാദ് പറഞ്ഞു. ന്യൂസ് മലയാളം ലീഡേഴ്‌സ് മോണിങ്ങില്‍ സംസാരിക്കുകയായിരുന്നു ശിവപ്രസാദ്.

മോഹനന്‍ കുന്നുമ്മല്‍ ബോണ്‍ ആര്‍എസ്എസ് അല്ല; അധികാരക്കസേര കൊടുക്കുന്നവര്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആള്‍: എം. ശിവപ്രസാദ്
എവിടെ ശിവ സൂര്യ? കാണാതായിട്ട് 10 ദിവസം; സിസിടിവി പരിശോധന വിഫലം; അന്വേഷണം വാരണാസിയിലേക്കും

കേരളത്തിലെ സര്‍വകലാശാലകളില്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി എന്താണ് നടക്കുന്നതെന്ന് മാധ്യമങ്ങളും വിദ്യാര്‍ഥികളും പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളും, പ്രത്യേകിച്ച് ഇടതു പ്രസ്ഥാനങ്ങളും വളരെ ഗൗരവമായി അഡ്രസ് ചെയ്തതതാണെന്ന് ശിവപ്രസാദ് പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളെ ടാര്‍ഗറ്റ് ചെയ്ത്, രാജ്യത്ത് ആര്‍എസ്എസ് വലിയ ഓപ്പറേഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് എങ്ങനെ കടന്നുവരണം എന്നതിന് വലിയ ഉപാധികളും വലിയ പരീക്ഷണങ്ങളും ആര്‍എസ്എസ് ദീര്‍ഘകാലമായി നടത്തുന്നുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സര്‍വകലാശാലകളെ ടാര്‍ഗറ്റ് ചെയ്യുക എന്നുള്ളതാണ്. അതിന് അവര്‍ക്ക് കിട്ടിയ ഏറ്റവും പ്രധാനപ്പെട്ട നിയമത്തിലെ പഴുത്, നിയമസഭ പാസാക്കിയ നിയമം അനുസരിച്ച് സര്‍വകലാശാലയുടെ ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍ ആണെന്നുള്ളതാണ്. ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ആ പഴുത് ഉപയോഗിച്ചാണ്, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന സര്‍വകലാശാലകളില്‍, സര്‍ക്കാരിന്റെ സമ്മതമില്ലാതെ ഹാര്‍ഡ് കോര്‍ ആര്‍എസ്എസുകാരെയോ, അധികാരമോഹികളായ ആര്‍എസ്എസിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെയോ വൈസ് ചാന്‍സലര്‍ ആയി നിയമിക്കുക എന്നുള്ളത്.

മോഹനന്‍ കുന്നുമ്മല്‍ ഇതില്‍ രണ്ടാമത്തെ പട്ടികയിലുള്ള ആളാണ്. ബോണ്‍ ആര്‍എസ്എസ് അല്ല. അധികാരക്കസേര ആര് കൊടുക്കുന്നുവോ, അവര്‍ക്കുവേണ്ടി എന്തു പണിയും ചെയ്യാന്‍ മടിയില്ലാത്ത ആളായി മാറിയ ഒരാളാണ് ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ കേരള സര്‍വകലാശാല വി.സി. ആയിരിക്കുന്ന മോഹനന്‍ കുന്നുമ്മല്‍. ആര്‍എസ്എസും ഗവര്‍ണറും അദ്ദേഹത്തിന്റെ യജമാനരാണിപ്പോള്‍. ആ യജമാനരെ സന്തോഷിപ്പിക്കാന്‍, തന്നാല്‍ കഴിയുന്ന എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം നിരന്തരം ചെയ്താലേ താന്‍ ഇരിക്കുന്ന കസേര ഉറപ്പിക്കാന്‍ കഴിയൂ എന്നിടത്തു നിന്നാണ് ചരിത്രബോധമില്ലാത്ത, മനുഷ്യത്വമില്ലാത്ത, വിദ്യാര്‍ഥിപക്ഷമല്ലാത്ത, വിദ്യാര്‍ഥികളോടോ, സര്‍വകലാശാലകളോടോ, അധ്യാപകരോടോ ഒരു പ്രതിബദ്ധതയും കാണിക്കാത്ത കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനോട് ലവലേശം യോജിക്കാത്ത, വിഭ്രാന്തജനകമായ പ്രസ്താവനകള്‍ വി.സി. തുടര്‍ച്ചയായി കേരള സര്‍വകലാശാലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

മോഹനന്‍ കുന്നുമ്മല്‍ ബോണ്‍ ആര്‍എസ്എസ് അല്ല; അധികാരക്കസേര കൊടുക്കുന്നവര്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആള്‍: എം. ശിവപ്രസാദ്
മമ്മൂട്ടിയുടെ ഓണസമ്മാനം; മിഖായേലിനും മിഹോക്കിനും ഇത് കേള്‍വിയുടെ പുതുവര്‍ഷപ്പിറവി

മോഹനന്‍ കുന്നുമ്മല്‍ ആര്‍എസ്എസ് പരിപാടിയില്‍ നിരന്തരം പോകുന്നു. അദ്ദേഹം ഏത് പരിപാടിക്കും പൊയ്ക്കോട്ടെ, ഏത് ആശയത്തിലും , പ്രത്യയശാസ്ത്രത്തിലും വിശ്വസിക്കാം. ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം. പക്ഷേ, സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്ന് പറയുന്നത് ഏറ്റവും ഉയര്‍ന്ന അധികാര പദവിയാണ്. അത്തരമൊരു മഹത്തരമായ പദവിയിലിരുന്ന് ആര്‍എസ്എസ് പോലെ ഏറ്റവും വലിയ വര്‍ഗീയ സംഘടനയുടെ പരിപാടിക്ക് നിരന്തരം പോകുക, പ്രസംഗിക്കുക എന്നുള്ളത് ആ കസേരയോടുള്ള അവഹേളനമാണ്. മോഹനന്‍ കുന്നുമ്മല്‍ എന്ന വ്യക്തി പോകുന്നതില്‍ ഞങ്ങള്‍ക്ക് പ്രയാസമില്ല. പക്ഷേ വി.സി. എന്ന നിലയില്‍ അത് അംഗീകരിക്കാനാകില്ലെന്നും ശിവപ്രസാദ് വ്യക്തമാക്കി.

Related Stories

"പൊതുപ്രവർത്തകർ എങ്ങനെ ആയിരിക്കണമെന്ന് അനുഭവിച്ച രാത്രി"; എല്‍പിയു സംഘര്‍ഷത്തിലെ ഇടത്, എസ്എഫ്ഐ നേതാക്കളുടെ ഇടപെടലിനെക്കുറിച്ച് കുറിപ്പ്
പിണറായി തെറ്റ് തിരുത്താന്‍ ആവശ്യപ്പെട്ടത് ജനങ്ങളോട് അല്ല; ഇടതുപക്ഷം ഇപ്പോഴും പ്രിന്റ് മീഡിയ കാലത്ത്: തോമസ് ഐസക്ക്
ഉപനേതൃപദവിയില്‍ അടിയൊഴിയാതെ എല്‍ഡിഎഫ്; ഫേസ്ബുക്ക് കുറിപ്പിനു പിന്നാലെ ദേശാഭിമാനിയിലും വിമര്‍ശനം ആവര്‍ത്തിച്ച് സി.എന്‍. മോഹനന്‍
സി.എന്‍. മോഹനന്‍
News Malayalam 24x7
newsmalayalam.com