സർക്കാർ ഭൂമി കയ്യേറി രക്തസാക്ഷി മണ്ഡപം നിർമിച്ചു; ഗവ. ലോ കോളേജിലെ എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ

ഗുരുതര അച്ചടക്ക ലംഘനവും സർക്കാർ ഭൂമി കയ്യേറ്റവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്.
Government Law College Thiruvananthapuram
ഗവ. ലോ കോളേജ്, തിരുവനന്തപുരം
Published on
Updated on

തിരുവനന്തപുരം: ഗവ. ലോ കോളേജ് ക്യാംപസിൽ അനധികൃത നിർമാണം നടത്തിയ നാല് എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ. ഗുരുതര അച്ചടക്കലംഘനവും സർക്കാർ ഭൂമി കയ്യേറ്റവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്.

രക്തസാക്ഷിയായ മുൻ യൂണിയൻ ചെയർമാൻ എ.എം. സക്കീറിൻ്റെ സ്മരണാർഥമാണ് നേതാക്കൾ സ്തൂപം നിർമിച്ചത്. അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് എസ്എഫ്ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അൽ സഫർ നവാസ്, പ്രസിഡൻ്റ് സഫർ ഗഫൂർ, പ്രവർത്തകരായ അർജുൻ പി എസ്, വേണുഗോപാൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

Government Law College Thiruvananthapuram
ഒന്നിന് പിറകേ ഒന്നായി ബലാത്സംഗക്കേസുകൾ; രാഹുലിനെ അയോഗ്യനാക്കുമോ?

സ്തൂപം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന നിർദേശവും കോജേജ് അധികൃതർ നൽകിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്തൂപം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോളേജിൻ്റെ നടപടി.

Government Law College Thiruvananthapuram
ഗുരുതര വീഴ്ച; പേവിഷബാധ പ്രതിരോധ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നില്ലെന്ന് വിവരാവകാശ രേഖ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com