ബ്ലേഡ് കൊണ്ടുവന്നതാര്? സെക്രട്ടേറിയേറ്റ് മാർച്ചിനിടെ റോഡിൽ കിടന്ന ബ്ലേഡുകളെ ചൊല്ലി എസ്എഫ്ഐ - പൊലീസ് തർക്കം

ബ്ലേഡ് കൊണ്ട് വിദ്യാർഥികളെ പൊലീസ് വരഞ്ഞെന്ന് എസ്എഫ്ഐ...
ബ്ലേഡ് കൊണ്ടുവന്നതാര്? സെക്രട്ടേറിയേറ്റ് മാർച്ചിനിടെ റോഡിൽ കിടന്ന ബ്ലേഡുകളെ ചൊല്ലി എസ്എഫ്ഐ - പൊലീസ് തർക്കം
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാർച്ചിനിടെ റോഡിൽ കിടന്ന ബ്ലേഡുകളെ ചൊല്ലി എസ്എഫ്ഐ - പൊലീസ് തർക്കം. ആക്രമിക്കാൻ എസ്എഫ്ഐക്കാർ കൊണ്ടുവന്നതെന്ന് പൊലീസ് ആരോപിച്ചു. ബ്ലേഡ് കൊണ്ട് വിദ്യാർഥികളെ പൊലീസ് വരഞ്ഞെന്ന് എസ്എഫ്ഐയും ആരോപിച്ചു. പരിക്കേറ്റ പൊലീസുകാരുടെയും എസ്എഫ്ഐ പ്രവർത്തകരുടെയും ചിത്രങ്ങൾ പുറത്തുവന്നു.

ബ്ലേഡ് കൊണ്ടുവന്നതാര്? സെക്രട്ടേറിയേറ്റ് മാർച്ചിനിടെ റോഡിൽ കിടന്ന ബ്ലേഡുകളെ ചൊല്ലി എസ്എഫ്ഐ - പൊലീസ് തർക്കം
ഡോർ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; മുംബൈയിൽ ഓടുന്ന ട്രെയിനിൽ യുവാവിനെ കുത്തിക്കൊന്നു

ഇതിനെതിരെ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. സമീപകാലത്ത് മാർച്ചിനെ കൈകാര്യം ചെയ്ത് കാണാത്ത രീതിയിൽ പൊലീസ് സ്വീകരിച്ചുവെന്ന് പി.എസ്. സഞ്ജീവ് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പുതിയ ബ്ലേഡ് പൊലീസ് ഇറങ്ങിയിട്ടുണ്ടോയെന്ന് സഞ്ജീവ് ചോദിച്ചു. എങ്ങനെയാണ് വിദ്യാർഥികളെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ തോന്നുന്നതെന്നും സഞ്ജീവ് പറഞ്ഞു.

പി.എസ്. സഞ്ജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കേരള പോലീസിന്റെ പുതിയ ഒരു ആയുധം കൂടി....

ബ്ലേഡ് പോലീസ് എന്ന് കൂടി ഈ കൂട്ടർ അറിയപ്പെടും

സെക്രട്ടറിയറ്റിലേക്ക് എസ്.എഫ്. ഐ ഇന്ന് സംഘടിപ്പിച്ച വിദ്യാർത്ഥി മാർച്ചിനെ നേരിടാൻ ജലപീരങ്കിയും, ലാത്തിയും, ഗ്രനേഡും പോരാഞ്ഞിട്ട് ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ശരീരം കീറി വലിച്ചാണ് സമരത്തെ പോലീസ് നേരിട്ടത്. അതോടൊപ്പം പോലീസ് ആക്ടിനു വിരുദ്ധമായി മനുഷ്യത്വ രഹിതമായി എസ്.എഫ്.ഐ യുടെ വനിത പ്രവർത്തകരെ ലാത്തി കൊണ്ട് മർദ്ധിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. ഇതേതു നാട്ടിലെ പോലീസ് ആണ്,കേരളത്തിലെ പോലീസ് ഇങ്ങനെ പ്രവർത്തിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ആരുടെ നിർദ്ദേശ പ്രകാരമാണ് പോലീസിന്റെ ഈ നരനായാട്ട്. വിദ്യാർത്ഥി സമരത്തെ ലാത്തികൊണ്ട് തലക്കടിച്ചും നേരിടാൻ ഏത് പോലീസ് ആക്റ്റിലാണ് പറയുന്നത്.അറിഞ്ഞാൽ കൊള്ളാം

ശക്തമായ പ്രതിഷേധം ഉയരും....

News Malayalam 24x7
newsmalayalam.com