കാലടി സർവകലാശാലയിലെ സമരം ഉജ്ജ്വലമായ വിദ്യാർഥി മുന്നേറ്റം, ഓരോ വിദ്യാർഥിക്കും ആവേശം: പിണറായി വിജയൻ

സംഘപരിവാറിൻ്റേയും യുഡിഎഫ് സർക്കാരിൻ്റേയും സംയുക്ത ആക്രമണമാണ് വിദ്യാർഥികൾക്ക് നേരെ ഉണ്ടായതെന്നും ഹൈക്കോടതി വിധി സത്യത്തിൻ്റേയും വിദ്യാർഥി ഐക്യത്തിൻ്റേയും വിജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Pinarayi Vijayan at kalady University
പിണറായി വിജയൻ കാലടി സർവകലാശാലയിലെ സമരക്കാർക്കൊപ്പം (ഫയൽ ചിത്രം)
Published on: 
Updated on: 

കൊച്ചി: കാലടി സർവകലാശാലയിലെ സമരത്തെ ഉജ്ജ്വലമായ വിദ്യാർഥി മുന്നേറ്റമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാറിൻ്റേയും യുഡിഎഫ് സർക്കാരിൻ്റേയും സംയുക്ത ആക്രമണമാണ് വിദ്യാർഥികൾക്ക് നേരെ ഉണ്ടായതെന്നും ഹൈക്കോടതി വിധി സത്യത്തിൻ്റേയും വിദ്യാർഥി ഐക്യത്തിൻ്റേയും വിജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നീതി നിഷേധത്തിനും അധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ 22 ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതകാല നിരാഹാര സമരത്തിലൂടെ നടത്തിയത് അത്യുജ്വലമായ വിദ്യാർഥി മുന്നേറ്റമാണ്. തെറ്റു ചെയ്യാതെ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് നടത്തിയ ഈ പോരാട്ടം, ക്യാമ്പസുകളിലെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഓരോ വിദ്യാർഥിക്കും ആവേശമാണെന്നും പിണറായി പറഞ്ഞു.

Pinarayi Vijayan at kalady University
"വീ ആർ ​ഗോയിങ് ബാക്ക് ടു അവർ ക്ലാസസ്"; സസ്‌പെന്‍ഷന്‍ പിൻവലിച്ച ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് വിദ്യാർഥികളും ഇടത് നേതാക്കളും

പിണറായി വിജയൻ്റെ വാർത്താക്കുറിപ്പിൻ്റെ പൂർണരൂപം:

ത്യാഗനിർഭരമായ പോരാട്ടത്തിലൂടെ നീതിയും അവകാശങ്ങളും തിരിച്ചുപിടിച്ച കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രിയപ്പെട്ട വിദ്യാർഥികൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

നീതി നിഷേധത്തിനും അധികാരത്തിന്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ, 22 ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതകാല നിരാഹാര സമരത്തിലൂടെ നടത്തിയത് അത്യുജ്വലമായ വിദ്യാർഥി മുന്നേറ്റമാണ്. തെറ്റുചെയ്യാതെ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് നടത്തിയ ഈ പോരാട്ടം, ക്യാമ്പസുകളിലെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഓരോ വിദ്യാർഥിക്കും ആവേശമാണ്. സംഘപരിവാറിന്റെയും യുഡിഎഫ് സർക്കാരിന്റെയും സംയുക്ത ആക്രമണമാണ് യഥാർത്ഥത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായത്. ആ രണ്ട് അജണ്ടകളെയും ചെറുത്ത് തോൽപ്പിച്ചു കൊണ്ടാണ് വിദ്യാർത്ഥി സമരം മുന്നേറിയത്.

സസ്പെൻഷൻ റദ്ദാക്കുകയും പരീക്ഷ എഴുതാൻ അവസരമൊരുക്കുകയും ചെയ്ത ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി, സത്യത്തിന്റെയും വിദ്യാർഥി ഐക്യത്തിന്റെയും വിജയമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയകിരീടം ചൂടിയ സമരപോരാളികൾക്ക് ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ.