കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ നിർണായക നീക്കവുമായി കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഷാഫി പറമ്പിലിനെ കെപിസിസി താൽക്കാലിക അധ്യക്ഷനാക്കാനാണ് നീക്കം. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്.
പേരാവൂരിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്ന് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി വർക്കിങ് പ്രസിഡൻ്റുമാരിൽ ഒരാളായ ഷാഫി താൽക്കാലിക അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പി.സി, വിഷ്ണുനാഥും, കെ.പി. അനിൽകുമാറുമാണ് മറ്റ് രണ്ട് വർക്കിങ് പ്രസിഡൻ്റുമാർ. ഷാഫി അധ്യക്ഷസ്ഥാനത്ത് എത്തിയാൽ പാർട്ടിക്ക് നേട്ടമാകുമെന്നും വിലയിരുത്തലിനെ തുടർന്നാണ് കെപിസിസി ഇത്തരമൊരു നീക്കം നടത്തുന്നത്.