കേരളത്തിൽ പുതുയുഗം സാധ്യമാകും; വോട്ടെണ്ണുമ്പോൾ കുറ്റ്യാടിയിൽ ഒരു സംഭവം നടക്കും: ഷാഫി പറമ്പിൽ എംപി

പുതുയുഗ യാത്രയ്ക്കിടെ ഉണ്ടായ കുറ്റ്യാടിയിലെ സംഭവം സിപിഐഎം സൈബർ ഇടങ്ങളിൽ വലിയ ആഘോഷമായി മാറ്റുന്നു എന്ന് ഷാഫി പറമ്പിൽ എംപി.
കേരളത്തിൽ പുതുയുഗം സാധ്യമാകും; വോട്ടെണ്ണുമ്പോൾ കുറ്റ്യാടിയിൽ ഒരു സംഭവം നടക്കും: ഷാഫി പറമ്പിൽ എംപി
Published on
Updated on

കോഴിക്കോട്: കേരളത്തിൽ പുതുയുഗം സാധ്യമാണെന്ന് ഷാഫി പറമ്പിൽ എംപി. പ്രതിപക്ഷ നേതാവിൻ്റെ പുതുയുഗയാത്രയിൽ ഇത്രയും ആളുകൾ എത്തുന്നുണ്ടെങ്കിൽ അതിൻ്റെ അർഥം പുതുയുഗം സാധ്യമാണ് എന്ന് തന്നെയാണെന്നും ഷാഫി പറഞ്ഞു. പുതുയുഗ യാത്രയ്ക്കിടെ ഉണ്ടായ കുറ്റ്യാടിയിലെ സംഭവം സിപിഐഎം സൈബർ ഇടങ്ങളിൽ വലിയ ആഘോഷമായി മാറ്റുന്നു എന്ന് ഷാഫി പറമ്പിൽ എംപി. ഒരു ചെറിയ സംഭവം ഇങ്ങനെ തള്ളി മറിക്കാനും മാത്രം സിപിഐസിപിഎമ്മിന് എന്തുപറ്റി എന്നാണ് ആലോചിക്കുന്നതെന്നും ഷാഫി പരിഹസിച്ചു.

കേരളത്തിൽ പുതുയുഗം സാധ്യമാകും; വോട്ടെണ്ണുമ്പോൾ കുറ്റ്യാടിയിൽ ഒരു സംഭവം നടക്കും: ഷാഫി പറമ്പിൽ എംപി
ഷാഫി സംസാരിക്കണമെന്ന് ഒരു കൂട്ടര്‍, പ്രസംഗം ഒറ്റവരിയില്‍ അവസാനിപ്പിച്ച് ഷാഫി; പുതുയുഗ യാത്രാവേദിയിൽ നാടകീയ രംഗങ്ങൾ

കുറ്റ്യാടിയിൽ ഒരു സംഭവം നടക്കും അത് തെരഞ്ഞെടുപ്പ് ശേഷം വോട്ടെണ്ണുമ്പോൾ ആകുമെന്നും ഷാഫി ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥയുടെ ദൃശ്യങ്ങളിൽ നേതാക്കൾ സംസാരിക്കുമ്പോൾ ആളുകൾ എഴുന്നേറ്റ് പോകുന്നതാണ് കാണാൻ സാധിക്കുന്നത്. പ്രസംഗിക്കുമ്പോൾ ഒഴിഞ്ഞ കസേരകളാണ് കാണുന്നതെന്നും ഷാഫി പറഞ്ഞു.

News Malayalam 24x7
newsmalayalam.com