വടകരയ്ക്ക് 9.72 കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചു; പദ്ധതികൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിൻ്റേത്: ഷാഫി പറമ്പിൽ

സമൂഹമാധ്യമങ്ങളിൽ എംപി ഫണ്ടിനെ കുറിച്ച് വ്യാജ പ്രചരണം നടത്താൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഷാഫി പറമ്പിൽ
ഷാഫി പറമ്പിൽ
Published on
Updated on

പാലക്കാട്: എംപി ഫണ്ട് വിനിയോഗത്തെ കുറിച്ച് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്താൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ വടകരക്ക് 9.72 കോടി രൂപയുടെ പ്രൊപ്പോസലാണ് സമർപ്പിച്ചത്. വടകരയിൽ 212 പ്രൊജക്ടുകൾക്കാണ് പ്രൊപ്പോസൽ നൽകിയത്. നിലവിൽ ജില്ലാ കളക്ടർ 1.57 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. വിലങ്ങാട് ദുരന്തവും, വയനാട് ദുരന്തവും കഴിഞ്ഞതിന് പിന്നാലെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് എംപി ഫണ്ട് അനുവദിക്കണമെന്ന് പറഞ്ഞതിനാൽ 50 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ അതൊന്നും എംപി ഫണ്ടിൻ്റെ കണക്കിലേക്ക് വരുന്നില്ലെന്നും, യാഥാർഥ കണക്ക് മറച്ചുവച്ചാണ് പ്രചരണം നടക്കുന്നതെന്നും ഷാഫി ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com