"നടപടി വലിയ മാറ്റത്തിൻ്റെ ഭാഗം"; സ്ഥാനമാറ്റം സ്വാഭാവിക നടപടിയെന്ന് ഷർമിള മേരി ജോസഫ് ഐഎഎസ്

ഷർമിള ജോസഫും ആരോഗ്യമന്ത്രി കെ. മുരളീധരനുമിടയിൽ ഉണ്ടായിരുന്ന തർക്കം വാർത്താസമ്മേളനങ്ങളിൽ പോലും പ്രകടമായിരുന്നു...
"നടപടി വലിയ മാറ്റത്തിൻ്റെ ഭാഗം"; സ്ഥാനമാറ്റം സ്വാഭാവിക നടപടിയെന്ന് ഷർമിള മേരി ജോസഫ് ഐഎഎസ്
Source: Files
Published on: 
Updated on: 

തിരുവനന്തപുരം: ആരോഗ്യവകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് സ്വാഭാവിക നടപടിയെന്ന് ഷർമിള മേരി ജോസഫ് ഐഎഎസ്. വലിയ മാറ്റത്തിന്റെ ഭാഗമാണ് നടപടിയെന്നും ഷർമിള പ്രതികരിച്ചു. ഷർമിള ജോസഫും ആരോഗ്യമന്ത്രി കെ. മുരളീധരനുമിടയിലുണ്ടായിരുന്ന തർക്കം വാർത്താസമ്മേളനങ്ങളിൽ പോലും പ്രകടമായിരുന്നു. ഷർമിള മേരി ജോസഫിനെ ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ ആരോഗ്യമന്ത്രി പല തവണ ആവശ്യപ്പെട്ടിരുന്നു. പരസ്യപ്രസ്താവനയും നടത്തിയിരുന്നു.

മന്ത്രിമാരുടെ അതൃപ്തിക്ക് ഇടയാക്കിയ ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് പ്രധാനമായും സ്ഥാനചലനമുണ്ടായത്. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, കെഎസ്ഇബി അടക്കം പ്രമുഖ വകുപ്പുകളിലാണ് പ്രധാന മാറ്റങ്ങൾ. ഷർമിള മേരി ജോസഫ് ഐഎഎസിനെ മാറ്റി പുതിയ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷ് എപിഎം ഐഎഎസിനെയാണ് നിയമിച്ചിരിക്കുന്നത്. ഷർമിള മേരി ജോസഫ് ഐഎഎസ് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.

"നടപടി വലിയ മാറ്റത്തിൻ്റെ ഭാഗം"; സ്ഥാനമാറ്റം സ്വാഭാവിക നടപടിയെന്ന് ഷർമിള മേരി ജോസഫ് ഐഎഎസ്
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; മന്ത്രിമാരുടെ അതൃപ്തി നിലനിൽക്കുന്ന വകുപ്പുകളിൽ മാറ്റം

അതേസമയം, എൻ. പ്രശാന്ത് കെഎസ്ഇബി ചെയർമാനാകും. കെഎസ്ഇബി എംഡി സ്ഥാനത്ത് നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയാണ് എൻ. പ്രശാന്തിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ ആഭ്യന്തര വിജിലൻസ് ചീഫ് സെക്രട്ടറിയായി കെ.ആർ. ജ്യോതിലാൽ ഐഎഎസിനെ ചുമതലപ്പെടുത്തി. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മിൻഹാജ് ആലം ഐഎഎസിനെയും ചുമതലപ്പെടുത്തി.

പുതിയ വൈൻ/വൈദ്യുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പുനീത് കുമാർ എത്തും. കെഎസ്ഇബി എംഡി സ്ഥാനത്ത് നിന്ന് മാറ്റിയ എം.ജി. രാജമാണിക്യം തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) സെക്രട്ടറിയാകും. അതോടൊപ്പം ദേവസ്വം വകുപ്പ്, ഗുരുവായൂർ-കൂടൽമാണിക്യം ദേവസ്വം കമ്മീഷണർ അധിക ചുമതലകൾ തുടരും.