"പല്ലിൽ റൂട്ട് കനാൽ ചെയ്യവെ മൂർച്ചയുള്ള ഉപകരണം വയറ്റിലെത്തി"; അരുവിക്കര ശ്രീ ഡെൻ്റൽ ക്ലിനിക്കിനെതിരെ ചികിത്സാ പിഴവ് പരാതി

മാനസികമായി തന്നെ ഡെൻ്റൽ ക്ലിനിക്ക് അധികൃതർ പീഡിപ്പിച്ചതായും പെൺകുട്ടിയുടെ അമ്മ സീമ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അരുവിക്കര ശ്രീ ഡെൻ്റൽ ക്ലിനിക്കിനെതിരെ ചികിത്സാ പിഴവ് പരാതി
Published on: 
Updated on: 

തിരുവനന്തപുരം: അരുവിക്കര ശ്രീ ഡെൻ്റൽ ക്ലിനിക്കിനെതിരെ ചികിത്സാ പിഴവ് പരാതി. 17 വയസ്സുള്ള പെൺകുട്ടിയുടെ പല്ലിൽ റൂട്ട് കനാൽ ചെയ്യുന്നതിനിടയിൽ മൂർച്ചയുള്ള ഉപകരണം വായിലൂടെ വയറിനുള്ളിലേക്ക് പോയതായി അമ്മ സീമ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇതിന് പിന്നാലെ പരാതി നൽകിയിട്ടും അരുവിക്കര പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചതായി പെൺകുട്ടിയുടെ അമ്മ സീമ പരാതിപ്പെട്ടു.

മാനസികമായി തന്നെ ഡെൻ്റൽ ക്ലിനിക്ക് അധികൃതർ പീഡിപ്പിച്ചതായും പെൺകുട്ടിയുടെ അമ്മ സീമ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഡെൻ്റൽ ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്ന് അറിഞ്ഞതായും സീമ വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു സംഭവം. മൂർച്ചയുള്ള ഉപകരണം ഉള്ളിൽ ചെന്നതോടെ അമ്മയെ അറിയിക്കാതെ 17 വയസുകാരിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ടു വീലറിലാണ് കുട്ടിയെ കൊണ്ടുപോയത്. അപ്പോഴേക്കും മൂർച്ചയുള്ള ഉപകരണം ആമാശയത്തിനടുത്ത് വരെ എത്തിയതായി എക്സ്റേയിലൂടെ മനസിലായി. തുടർന്ന് ഗാസ്ട്രോളജിസ്റ്റ് ഇല്ലാത്തതിനാൽ കുട്ടിയെ കിംസിലേക്ക് മാറ്റി. അവിടെ നിന്ന് 6 ദിവസത്തിന് ശേഷം മോഷനിലൂടെ ഉപകരണം പുറത്തേക്ക് പോയെന്ന നിഗമനത്തിൽ ഡിസ്ചാർജ് ചെയ്തു.

അരുവിക്കര ശ്രീ ഡെൻ്റൽ ക്ലിനിക്കിനെതിരെ ചികിത്സാ പിഴവ് പരാതി
മദ്യനയം വരുംവരെ ബാർ ലൈസൻസ് പുതുക്കരുത്; ഉത്തരവിറക്കി എക്സൈസ് വകുപ്പ്

പിന്നീട് സംഭവത്തിൽ കേസ് നൽകിയിട്ടും അരുവിക്കര പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചതായി പെൺകുട്ടിയുടെ അമ്മ സീമ പറഞ്ഞു. പോലീസിൻ്റെ മുന്നിൽവച്ചും ആശുപത്രി അതികൃതർ മാനസികമായി പീഡിപ്പിച്ചു. പൊലീസ് പെൺകുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരെ വിളിച്ച് ചികിത്സാ പിഴവ് ന്യായിക്കരിക്കാനും ശ്രമിച്ചെന്നും അമ്മ സീമ പരാതിയിൽ പറയുന്നു. അതേസമയം, നിലവിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.