​തൃശൂരിൽ വീണ്ടും ഷിഗെല്ല! രോ​ഗബാധ സ്ഥിരീകരിച്ചത് ദമ്പതികൾക്ക്; കൊല്ലത്ത് വീണ്ടും എലിപ്പനി മരണം

ഇതോടെ ജില്ലയിലെ ഷിഗെല്ല രോ​ഗബാധിതരുടെ എണ്ണം ഏഴായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

​തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇരുവർക്കും രോ​ഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിലെ ഷിഗെല്ല രോ​ഗബാധിതരുടെ എണ്ണം ഏഴായി.

അതേസമയം, കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയിൽ ഏഴ് പേരാണ് എലിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേർ നിരീക്ഷണത്തിലുണ്ട്.

പ്രതീകാത്മക ചിത്രം
കോട്ടയത്ത് എബോള? സൗത്ത് സുഡാനിൽ നിന്ന് എത്തിയ 52കാരി നിരീക്ഷണത്തിൽ

അതേസമയം, സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ ആശങ്കയേറുകയാണ്. ഇന്നലെ മാത്രം 12, 191 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പ്രതിദിന ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും 100 കടന്നു. നാല് മരണവും റിപ്പോർട്ട് ചെയ്തു. ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 91 പേർക്കാണ്. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

News Malayalam 24x7
newsmalayalam.com