കൊല്ലത്തും ഷിഗെല്ല! നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു

എട്ടു വയസുകാരനും 12 വയസുകാരിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

കൊല്ലം: കൊല്ലം ജില്ലയിൽ നാല് പേർക്ക് ഷിഗെല്ല. രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ നാല് പേർക്കാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. എട്ടു വയസുകാരനും 12 വയസുകാരിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ളവരാണ് രണ്ട് പേർ. രോഗബാധയേറ്റവർ കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലാണ്. ജില്ലാ മെഡിക്കൽ ഓഫീസറാണ് വിവരം സ്ഥിരീകരിച്ചത്.

പ്രതീകാത്മക ചിത്രം
നിപ ഭീതി: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത

നേരത്തെ വയനാട്ടിൽ എട്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഷിഗെല്ല ബാധയുടെ പശ്ചാത്തലത്തിൽ നെന്മേനിയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലും ബത്തേരി മുൻസിപ്പാലിറ്റിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ കുട്ടികൾക്കാണ് രോഗബാധ. ഇതുവരെ 502 പേരിലാണ് ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, വയനാട് ജില്ലയിലെ ഷിഗെല്ല ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു.

News Malayalam 24x7
newsmalayalam.com