ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ എസ്എച്ച്ഒയെ മർദിച്ചു; സിപിഒയ്ക്ക് സസ്പെൻഷൻ

പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ചന്തുവിനെയാണ് സസ്പെൻഡ് ചെയ്തത്.
ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ എസ്എച്ച്ഒയെ മർദിച്ചു; സിപിഒയ്ക്ക് സസ്പെൻഷൻ
Published on
Updated on

തിരുവനന്തപുരം: വെള്ളല്ലൂർ ശിവക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ എസ്എച്ച്ഒയെ മർദിച്ച സിപിഒയ്ക്ക് സസ്പെൻഷൻ. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ചന്തുവിനെയാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച നടന്ന സംഘർഷത്തിൽ നഗരൂർ എസ്എച്ച്ഒ അൻസാറിനാണ് മർദനമേറ്റത്.

ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ എസ്എച്ച്ഒയെ മർദിച്ചു; സിപിഒയ്ക്ക് സസ്പെൻഷൻ
മത്സരിക്കാനുള്ള മൂഡിലല്ല, ഇക്കുറി കുഴിയിൽ ചാടാനില്ല: കെ. മുരളീധരൻ

സംഭവത്തിൽ സിപിഒ ചന്തു, സഹോദരൻ ആരോമൽ, സുഹൃത്ത് ആദിത്യൻ എന്നിവരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെ കർശന ഉപാധികളോടെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണവിധേയമായി നടപടിയെടുത്തിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com