കൊല്ലത്ത് കണ്ണില്ലാത്ത ക്രൂരത; മകൻ്റെ ദേഹമാസകലം പൊള്ളലേൽപ്പിച്ച് പിതാവ്

ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കൊല്ലത്ത് കണ്ണില്ലാത്ത ക്രൂരത; മകൻ്റെ ദേഹമാസകലം പൊള്ളലേൽപ്പിച്ച് പിതാവ്
Published on
Updated on

കൊല്ലം: മൈനാഗപ്പള്ളിയിൽ പത്തു വയസുകാരനെ പൊള്ളൽ ഏൽപ്പിച്ച് പിതാവ്. കുട്ടിയെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നി ഡോക്ടർ ചോദിച്ചപ്പോൾ കഞ്ഞിവെള്ളം വീണ് പൊള്ളിയതാണ് എന്നാണ് അമ്മ പറഞ്ഞത്. തുടർന്ന് ചോദ്യം ചെയ്തതോടെയാണ് പിതാവിൻ്റെ ക്രൂരതയെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയെ തുടർ ചികിത്സയ്ക്കായി എസ്ഐടി ആശുപത്രിയിലേക്ക് മാറ്റും.

News Malayalam 24x7
newsmalayalam.com