വിമർശിച്ചത് സഭയെ അല്ല 'ദീപിക' പത്രത്തിനെ; അനുനയ നീക്കവുമായി ഷോൺ ജോർജ്

ബിജെപിയോ താനോ സഭയിലെ ആരുടേയും പേരെടുത്ത് വിമർശിച്ചിട്ടില്ലെന്നും ഷോൺ പറഞ്ഞു
ഷോൺ ജോർജ്
Published on
Updated on

കൊച്ചി; സഭാ നേതൃത്വവുമായുള്ള ഉരസലിനിടെ, അനുനയ നീക്കവുമായി ഷോൺ ജോർജ് സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ എത്തി മാർ റാഫേൽ തട്ടിലുമായി ഷോൺ കൂടിക്കാഴ്ച നടത്തി. താൻ വിമർശിച്ചത് സഭയെ അല്ല ദീപിക പത്രത്തിനെയെന്ന് ഷോൺ പറഞ്ഞു. സഭയുടെ നിലപാട് അല്ല ദീപിക ദിനപത്രത്തിൽ വരുന്നതെന്നും ദീപികയ്‌ക്ക് എതിരായ വിമർശനം തുടരുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

ഷോൺ ജോർജ്
"റാം ഒരു അധ്യാപകനല്ല മൃഗമാണ്, പരാതി പറയാത്തത് പേടിച്ചിട്ട്"; നിതിൻ പറഞ്ഞ കാര്യങ്ങൾ സത്യമെന്ന് സഹപാഠികൾ

എഫ്ആർസിഎയുമായി ബന്ധപെട്ട ആകുലതകൾ ബിഷപ്പ് അറിയിച്ചു. കാര്യങ്ങൾ സഭാനേതൃത്വത്തെ ബോധ്യപ്പെടുത്തിയെന്നും ഷോൺ മാധ്യമങ്ങളോട് പറഞ്ഞു. സഭയുടെ ഭാഗമെന്ന് പറയുന്ന മുഖപത്രത്തെയാണ് താൻ വിമർശിച്ചത്. വിഷയവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട് ബിജെപിയോ താനോ സഭയുടെ ആരുടേയും പേരെടുത്ത് വിമർശിച്ചിട്ടില്ലെന്നും ഷോൺ പറഞ്ഞു.

ഷോൺ ജോർജ്
"സഭകള്‍ വിരട്ടുന്നത് ആരെ?"; ക്രൈസ്തവ സഭകള്‍ക്കെതിരെ ആർഎസ്എസ് മുഖവാരിക

എഫ്ആർസിഎ നിയമത്തിന്റെ തുടർ ചർച്ചയിൽ സഭയുടെ പ്രതിനിധികൾ ഉണ്ടാകുമെന്നും ഷോൺ ഉറപ്പ് പറഞ്ഞു.രാഷ്ട്രീയ ലാഭം ഒന്നും നോക്കാതെ സഭയ്ക്ക് വേണ്ടി നിലകൊണ്ടയാളാണ് പി. സി. ജോർജ്. അദ്ദേഹം പറഞ്ഞത് പാർട്ടിയുടെതല്ല വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com