പാലക്കാട്: ഡിവൈഎസ്പിക്ക് എതിരെ ഗുരുതര ആരോപണവുമായി ജീവനൊടുക്കും മുമ്പുള്ള എസ്എച്ച്ഒ ബിനു തോമസിന്റെ കുറിപ്പ്. 2014ൽ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി ഉമേഷ് പീഡിപ്പിച്ചു. യുവതിയുടെ അടുത്ത് പോകാൻ തന്നെയും നിർബന്ധിച്ചെന്ന് ബിനു. ചെർപ്പുളശേരി സ്വദേശിയായ ബിനു രണ്ടാഴ്ച മുമ്പാണ് ജീവനൊടുക്കിയത്.
2014ൽ സിഐ ആയിരുന്ന നിലവിൽ ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് സിഐ ബിനു തോമസിൻ്റെ കുറിപ്പിലെ വെളിപ്പെടുത്തൽ. അനാശാസ്യ കേസിൽ പാലക്കാട് ജില്ലയിൽ അറസ്റ്റിലായ യുവതിയുടെ വീട്ടിൽ അന്ന് തന്നെയെത്തി ഉമേഷ് ലൈംഗികമായി പീഡിപ്പിച്ചു. കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപിൽ പൊലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. അമ്മയും രണ്ട് മക്കളുമുളള വീട്ടിൽ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ കീഴ്‌പ്പെടുത്തിയത്. 32 പേജുള്ള കുറിപ്പിലെ വിവരങ്ങളാണ് പുറത്ത് വന്നത്.