"കാലടിയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇല്ല"; പരീക്ഷ എഴുതിക്കണമെന്ന ഉത്തരവിനെതിരെ സിസ തോമസ് ഹൈക്കോടതിയില്‍

പരീക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് തുറന്നു നല്‍കണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
"കാലടിയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇല്ല"; പരീക്ഷ എഴുതിക്കണമെന്ന ഉത്തരവിനെതിരെ സിസ തോമസ് ഹൈക്കോടതിയില്‍
Published on: 
Updated on: 

കൊച്ചി: കാലടി യൂണിവേഴ്‌സിറ്റിയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വൈസ് ചാന്‍സലര്‍. വിദ്യാര്‍ഥികള്‍ക്ക് മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിസ തോമസിന്റെ നീക്കം. അതേസമയം കോടതിയലക്ഷ്യ ഹര്‍ജിയുമായി കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വിസി സിസ തോമസിന്റെ നീക്കം.

സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന കോടതി ഉത്തരവ് സര്‍വകലാശാല പാലിക്കാത്ത സാഹചര്യത്തിലാണ് 16 വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. 60 ദിവസത്തിലധികമായി സസ്‌പെന്‍ഷനില്‍ തുടരുകയാണ് വിദ്യാര്‍ഥികള്‍.

"കാലടിയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇല്ല"; പരീക്ഷ എഴുതിക്കണമെന്ന ഉത്തരവിനെതിരെ സിസ തോമസ് ഹൈക്കോടതിയില്‍
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക വർധന; സർക്കാർ തിരുത്താത്തത് ദൗർഭാഗ്യകരം: പിണറായി വിജയൻ

പരീക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് തുറന്നു നല്‍കണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഒക്ടോബര്‍ 31 വരെയായിരുന്നു അതിന് അനുവദിച്ച സമയം. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും വിദ്യാര്‍ഥികള്‍ക്ക് സൈറ്റ് തുറന്നു നല്‍കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികളില്‍ സര്‍വകലാശാലയാണ് തീരുമാനം എടുക്കേണ്ടതെന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ വീണ്ടും പറഞ്ഞിരുന്നു.