ശബരിമല സ്വർണക്കൊള്ള: നിർണായക രേഖ കണ്ടെത്തി എസ്ഐടി; ദേവസ്വം ആസ്ഥാനത്ത് നിന്ന് ലഭിച്ചത് 1999ൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മഹസർ

രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് രേഖ ലഭിച്ചത്
നിർണായക രേഖ കണ്ടെത്തി എസ്ഐടി
നിർണായക രേഖ കണ്ടെത്തി എസ്ഐടിSource:ഫയൽ
Published on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് നിർണായക രേഖ കണ്ടെത്തി പ്രത്യേക അന്വേഷണസംഘം. 1999-ലെ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മഹസറാണ് കണ്ടെത്തിയത്. രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് രേഖ ലഭിച്ചത്.

നേരത്തെ ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ദേവസ്വം ബോർഡിനോട് ഈ രേഖ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേവസ്വം ബോർഡ് രേഖ സമർപ്പിക്കാതെ വന്നതോടെയാണ് എസ്ഐടി നേരിട്ടെത്തി പരിശോധന നടത്തിയത്.

നിർണായക രേഖ കണ്ടെത്തി എസ്ഐടി
പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. നവംബർ 13 വരെയാണ് മുരാരി ബാബുവിനെ റിമാൻഡിൽ വിട്ടത്. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ അവശ്യപ്പെട്ടില്ല. ഇയാളെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോകും.

നിർണായക രേഖ കണ്ടെത്തി എസ്ഐടി
നേട്ടം മോദി സർക്കാരിനാണ് എന്ന് പറയുന്നവരുണ്ട്, അവർ രാജ്യത്തെ അതി ദാരിദ്ര്യ മുക്തമാക്കി കാണിക്കട്ടെ: എം.ബി. രാജേഷ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com