

തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ക്കാന്‍ എസ്‌ഐടി. പരാതിയില്‍ തെളിവുണ്ടെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും എസ്‌ഐടി.
ആരോഗ്യം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അറസ്റ്റ് സമയത്ത് വിശദമായ ചോദ്യം ചെയ്യല്‍ സാധ്യമായില്ലെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. രഞ്ജിത്തിനെതിരെയുള്ള മുന്‍ പരാതികളും എസ്‌ഐടി കോടതിയില്‍ ചൂണ്ടികാണിക്കും.
യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിരുന്നു. ജനുവരി 30നാണ് സംഭവം നടന്നതെന്നും കാരവനില്‍ വെച്ച് മോശമായി പെരുമാറിയെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അറസ്റ്റിലേക്ക് കടന്നത് അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ്. രഞ്ജിത്ത് മുന്‍ കേസുകളും പരാമര്‍ശിച്ച പൊലീസ് സമാനമായ രണ്ട് കേസുകള്‍ ഉണ്ടായിരുന്നു എന്ന് കോടതിയില്‍ അറിയിക്കും. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ എറണാകുളം കോടിതിയില്‍ രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റിലായ രഞ്ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്.