nimisha priya
നിമിഷ പ്രിയയുടെ മോചനം: ഇന്ന് നിർണായകംSource: News Malayalam 24x7

നിമിഷ പ്രിയയുടെ മോചനത്തിന് അനുകൂല സാഹചര്യം, ശിക്ഷയുടേയും മാപ്പ് നൽകുന്ന കാര്യത്തിലും വ്യക്തത വരണം: കാന്തപുരം മുസ്ലിയാർ

ദി ഫെഡറലിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരത്തിൻ്റെ ഈ പരാമർശങ്ങൾ.
Published on

നിമിഷ പ്രിയയുടെ മോചനത്തിനായി അനുകൂല സാഹചര്യം ഒരുങ്ങുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾക്ക് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി സംസാരിക്കാനുള്ള സാഹചര്യം ലഭ്യമായിട്ടുണ്ടെന്നും കാന്തപുരം അറിയിച്ചു. ദി ഫെഡറലിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരത്തിൻ്റെ ഈ പരാമർശങ്ങൾ.

"കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുത്താലേ നിമിഷ പ്രിയയുടെ മോചന വിഷയത്തിലുള്ള കാര്യങ്ങളെല്ലാം ഫലപ്രദമാകൂ എന്ന് കേന്ദ്രത്തെ അറിയിച്ചു. അത്തരം ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ വേണ്ടവിധം പരിഗണിച്ചു," കാന്തപുരം പറഞ്ഞു.

nimisha priya
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കും; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്ന് കാന്തപുരം

"ശിക്ഷയുടെയും മാപ്പ് നൽകുന്ന കാര്യത്തിലും കൂടുതൽ വ്യക്തത വരണം. അനന്തരാവകാശികളുമായുള്ള ചർച്ചകളിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ," കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

News Malayalam 24x7
newsmalayalam.com