വെള്ളാപ്പള്ളിയെ പുറത്താക്കിയ കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

എസ്എൻഡിപി യോഗം ആൾക്കൂട്ടം മാത്രമായെന്ന് വിമർശനം
സച്ചിദാനന്ദ
സച്ചിദാനന്ദ
Published on
Updated on

തിരുവനന്തപുരം: വെള്ളാപ്പള്ളിയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം. വിധി ഭക്തർക്ക് ആശ്വാസമെന്ന് മഠാധിപതി സച്ചിദാനന്ദ പ്രതികരിച്ചു.

ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും എസ്എന്‍ഡിപി പിന്നാക്കം പോയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം ആൾക്കൂട്ടമായെന്നും ശ്രീനാരായണ ദർശനങ്ങൾ തമസ്കരിക്കപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.

വരുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്നും അതിൽ കോൺഗ്രസ്, തോൽക്കുന്ന മണ്ഡലങ്ങൾ മാത്രമാണ് പിന്നാക്ക സമുദായത്തിന് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആൻ്റണിയുടെയും കരുണാകരൻ്റെയും കാലത്ത് അങ്ങനെ ആയിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സച്ചിദാനന്ദ
ജി. സുധാകരൻ പാർട്ടിയെ ചതിച്ചു എന്നത് ജനങ്ങളോട് വിശദീകരിക്കും; വെല്ലുവിളി മറികടക്കാൻ പൊതുയോഗങ്ങളുമായി സിപിഐഎം

എം.കെ. സാനു അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ആർ. രവിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വെള്ളാപ്പള്ളി നടേശനടക്കമുള്ള ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

സച്ചിദാനന്ദ
ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ 'നോട്ട്' എടുക്കില്ല! ഡിജിറ്റൽ പേയ്മെൻ്റ് മാത്രം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com