പത്തനംതിട്ട: സിപിഐഎമ്മിൽ കൂട്ട രാജി. സംസ്ഥാന സെക്രട്ടറിക്ക് രാജിക്കത്ത് നൽകി പത്തനംതിട്ട ജില്ലയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ. ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കം ആറ് എൽസി അംഗങ്ങളാണ് രാജിക്കത്ത് നൽകിയത്. പാർട്ടി സംസ്ഥാന സമ്മേളന തീരുമാനപ്രകാരമുള്ള വീട് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയതിന് പാർട്ടി വിരുദ്ധ നടപടിയെടുത്തു എന്നാണ് ആരോപണം .