കഴക്കൂട്ടത്ത് പൊലീസ് സ്‌റ്റേഷനു മുന്നിലെ കാറിനകത്തെ മദ്യപാനം; ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കഴക്കൂട്ടത്ത് പൊലീസ് സ്‌റ്റേഷനു മുന്നിലെ കാറിനകത്തെ മദ്യപാനം; ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Published on: 
Updated on: 

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനു മുന്നിൽ മദ്യപിച്ച ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബിനു, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, അരുൺ, മനോജ്, അഖിൽ രാജ് എന്നിവർക്കാണ് സസ്പെൻഷൻ. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനു മുന്നിൽ കാറിനുള്ളിൽ സിവിൽ ഡ്രസിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചത്. സ്‌റ്റേഷനിലെത്തിയ ആൾ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്‌കോര്‍പിയോ കാറില്‍ ഇരുന്നാണ് മദ്യപിച്ചത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കഴക്കൂട്ടത്ത് പൊലീസ് സ്‌റ്റേഷനു മുന്നിലെ കാറിനകത്തെ മദ്യപാനം; ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ കാറില്‍ ഇരുന്ന് ഉദ്യോഗസ്ഥരുടെ മദ്യപാനം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി
News Malayalam 24x7
newsmalayalam.com