കൊച്ചി: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. അരൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി നിയ മോൾ (13) ആണ് മരിച്ചത്. നൃത്ത പരിശീലനത്തിനിടെ അണലി കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.