ഐക്യശ്രമങ്ങൾ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോകാതിരിക്കാൻ; എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിൽ പ്രതീക്ഷ വച്ച് വെള്ളാപ്പള്ളി

സമാനചിന്താഗതിയുള്ള എല്ലാവരും ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു
വെള്ളാപ്പള്ളി നടേശൻ ലീഡേഴ്സ് മോണിങ്ങിൽ
വെള്ളാപ്പള്ളി നടേശൻ ലീഡേഴ്സ് മോണിങ്ങിൽSource: News Malayalam 24x7
Published on
Updated on

ആലപ്പുഴ: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിൽ വീണ്ടും പ്രതീക്ഷ വച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോകുന്ന ദുരവസ്ഥ ഉണ്ടാകാതെ ഇരിക്കാനാണ് ഐക്യശ്രമങ്ങൾ വീണ്ടും തുടങ്ങിവച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി മുഖപത്രം യോഗനാദത്തിൻ്റെ ആണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജാതി പറഞ്ഞ് പോരടിച്ചു നിന്നാൽ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ. അത്തരമാെരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ വീണ്ടും തുടങ്ങിവച്ചത്. കേരളത്തിലെ സാമൂഹ്യ സാഹചര്യം മാറിക്കഴിഞ്ഞു. ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ ലീഡേഴ്സ് മോണിങ്ങിൽ
കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്‌വഴക്കമില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കുന്നത് എതിർക്കാൻ യുഡിഎഫ്

അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ അനഭിമതനായെന്നും വെള്ളാപ്പള്ളി നടേശൻ. തന്നെപ്പോലെ കേരളീയ സമൂഹത്തിനു മുന്നിൽ വ്യക്തിഹത്യ ചെയ്യപ്പെട്ട ഒരാളില്ല. അസത്യങ്ങളും അർധസത്യങ്ങളും കൊണ്ട് തന്നെ വിചാരണ നടത്തി. അതിന് നേതൃത്വം നൽകിയത് സ്വന്തം സമുദായത്തിലെ കുലംകുത്തികളാണ്. സാമൂഹ്യ യാഥാർഥ്യം വിളിച്ചു പറഞ്ഞതിന് തന്നെ വർഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി നടേശൻ യോ​ഗനാദത്തിൽ പറഞ്ഞു.

എൻഎസ്എസ്-എസ്എൻഡിപി ഐക്യം പൊളിഞ്ഞതിന് പിന്നാലെയാണ് യോഗനാദത്തിലൂടെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം. വെള്ളാപ്പള്ളി രാഷ്ട്രീയലക്ഷ്യത്തോടെയാണ് എത്തിയതെന്നും തുഷാർ വെള്ളാപ്പള്ളിയുടെ ഇടപെടലിൽ സംശയമുണ്ടെന്ന് വെളിപ്പെടുത്തിയാണ് എൻഎസ്എസ് ഐക്യത്തിൽ നിന്നും പിന്മാറിയത്. എന്നാൽ എൻഎസ്എസിന്റെ പിൻവാങ്ങലിന് കാരണം രാഷ്ട്രീയ സ്വാധീനമാണെന്നും ഇന്നല്ലെങ്കിൽ നാളെ ഐക്യമുണ്ടാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com