വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി നടേശന്‍Source: News Malayalam 24x7

അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ലീഗ്, വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിലെത്താൻ ശ്രമം: വെള്ളാപ്പള്ളി

നേതാക്കളും അണികളും പകൽ ലീഗും രാത്രി​ പോപ്പുലർ ഫ്രണ്ടുകാരുമാകുന്നുവെന്നും വെള്ളാപ്പള്ളിയുടെ വിമർശനം
Published on

ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ലീഗ്. വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താൻ ലീഗ് ശ്രമിക്കുന്നു. നേതാക്കളും അണികളും പകൽ ലീഗും രാത്രി​ പോപ്പുലർ ഫ്രണ്ടുകാരുമാകുന്നുവെന്നും വെള്ളാപ്പള്ളിയുടെ വിമർശനം. മുസ്ലിം ലീഗിന്റെ മതേതര പൊയ്മുഖം എന്ന പേരിൽ യോഗനാദം മാസികയിലെ മുഖപ്രസംഗത്തിലാണ് വിമർശനം.

വെള്ളാപ്പള്ളി നടേശന്‍
"സ്കൂൾ മാനേജ്മെൻ്റ് നീതി നിഷേധിച്ചു, മാനസികമായി വലിയ ബുദ്ധിമുട്ട് നേരിട്ടു"; സെൻ്റ് റീത്താസ് സ്കൂളിലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി

മലബാർ കലാപം നടന്ന മണ്ണിൽ നിന്ന് ഉയർന്നുവന്ന പാർട്ടിയാണ് ലീഗ് എന്നത് ഭൂരിപക്ഷ സമൂഹം മറന്നു പോയി. ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. മുസ്ലിം വോട്ട് ബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെ പോലുള്ള നേതാക്കളെയും ചുമക്കുന്നത്. പേരി​ലും പ്രവൃത്തി​യി​ലും പെരുമാറ്റത്തി​ലും സംസാരത്തി​ലും ഘടനയി​ലും, വേഷത്തി​ൽപ്പോലും മതം കുത്തി​നി​റച്ച മറ്റൊരു രാഷ്ട്രീയ കക്ഷി​ കേരളത്തി​ലി​ല്ല. ഒൻപതര വർഷം അധികാരത്തിൽ നിന്ന് അകന്നു നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് മറ്റുള്ളവർക്ക് നേരെ തീർക്കരുതെന്നും യോഗനാദത്തിൽ വെള്ളാപ്പള്ളിയുടെ വിമർശനം.

News Malayalam 24x7
newsmalayalam.com