പാലക്കാട് ശോഭാ സുരേന്ദ്രൻ, മലമ്പുഴയിൽ സി. കൃഷ്ണകുമാർ; ബിജെപി സാധ്യതാ പട്ടിക പുറത്ത്

ഒറ്റപ്പാലത്ത് ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസാണ് പരിഗണനയിലുള്ളത്. പ്രശാന്ത് ശിവൻ നെന്മാറയോ, ആലത്തൂരോ മത്സരിച്ചേക്കും.
പാലക്കാട് ശോഭാ സുരേന്ദ്രൻ, മലമ്പുഴയിൽ സി. കൃഷ്ണകുമാർ; ബിജെപി സാധ്യതാ പട്ടിക പുറത്ത്
Published on: 
Updated on: 

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സാധ്യതാ പട്ടിക പുറത്ത്. പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായേക്കും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുള്ളതിനാൽ വനിത സ്ഥാനാർഥിയിലൂടെ നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യം. മലമ്പുഴയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ മത്സരിക്കുമെന്നാണ് സൂചന. ഒറ്റപ്പാലത്ത് ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസാണ് പരിഗണനയിലുള്ളത്. പ്രശാന്ത് ശിവൻ നെന്മാറയോ, ആലത്തൂരോ മത്സരിച്ചേക്കും. ഷൊർണൂരിൽ ശങ്കു ടി. ദാസ് മത്സരിക്കാനാണ് സാധ്യത.

News Malayalam 24x7
newsmalayalam.com