കൊച്ചി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വാങ്ങിയ പണം തിരികെ നൽകിയെന്ന് ദല്ലാൾ നന്ദകുമാർ. ഭൂമി നൽകാമെന്ന് പറഞ്ഞാണ് ശോഭാ സുരേന്ദ്രൻ 10 ലക്ഷം കൈപ്പറ്റിയത്. അവർ ആരോപണം നിഷേധിച്ചെങ്കിലും, ഈ മാസം 7 ന് പണം തിരികെ നൽകിയിരുന്നു. ശോഭാ സുരേന്ദ്രൻ നടത്തിയത് രാഷ്‌ട്രീയ ചെറ്റത്തരമാണെന്നും നന്ദകുമാർ പറഞ്ഞു.
ഹരിമേനോൻ എന്ന അക്കൗണ്ടിൽ നിന്നാണ് പത്ത് ലക്ഷം രൂപ എത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ഈ മാസം ഏഴിനാണ് പണം തിരികെ നൽകിയത്. സിപിഐഎം നേതാവ് ഇ.പി. ജയരാജനെ ശോഭ കണ്ടിട്ടില്ലെന്നും അനാവശ്യവിവാദം ഉണ്ടാക്കിയെന്നും ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി.