"വെല്ലുവിളിക്കുന്നു, ഒരു ചികിത്സയും നടത്തിട്ടില്ല"; ഔഷധിയില്‍ നിയമവിരുദ്ധ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണത്തില്‍ ശോഭനാ ജോര്‍ജ്

നിയമസഭയില്‍ വിഷയം ഉന്നയിച്ച വി.പി. സജീന്ദ്രന് എതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.
"വെല്ലുവിളിക്കുന്നു, ഒരു ചികിത്സയും നടത്തിട്ടില്ല"; ഔഷധിയില്‍ നിയമവിരുദ്ധ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണത്തില്‍ ശോഭനാ ജോര്‍ജ്
Published on: 
Updated on: 

തിരുവനന്തപുരം: ഔഷധിയില്‍ നിയമവിരുദ്ധ സൗന്ദര്യ ചികിത്സ നടത്തി എന്ന ആരോപണത്തില്‍ നിയമ നടപടിക്ക് മുന്‍ ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. മുട്ടയും ചെമ്പരത്തി പൂവും നാരങ്ങാനീരും ഉപയോഗിച്ച് സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്നും നിയമസഭയില്‍ വിഷയം ഉന്നയിച്ച വി.പി. സജീന്ദ്രന് എതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ശോഭനാ ജോര്‍ജ്.

മന്ത്രി കെ.മുരളീധരന്‍ പറഞ്ഞ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ശോഭനാ ജോര്‍ജ് വെല്ലുവിളിച്ചു. താന്‍ 15 വര്‍ഷം നിയമസഭയില്‍ എംഎല്‍എ ആയി ഇരുന്ന ആളാണെന്ന് ഓര്‍ക്കണമെന്നും തന്നെ ഇത്രയധികം അപമാനിച്ച് ഒരു എംഎല്‍എ സഭയില്‍ സംസാരിക്കുകയാണെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

"വെല്ലുവിളിക്കുന്നു, ഒരു ചികിത്സയും നടത്തിട്ടില്ല"; ഔഷധിയില്‍ നിയമവിരുദ്ധ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണത്തില്‍ ശോഭനാ ജോര്‍ജ്
ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സിക്ക് ഇന്നും ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം

'ഇല്ലാത്ത ഒരു കാര്യമാണ് പറയുന്നത്. ആദ്യം 2002 എന്് പറഞ്ഞു, അന്ന് ഞാന്‍ ഔഷധിയുടെ ചെയര്‍പേഴ്‌സണ്‍ അല്ലെന്ന് പറഞ്ഞു. പിന്നീട് 2022 ജൂലൈ ആണെന്ന് പറഞ്ഞു, 2022 ജൂലൈ എന്ന് അല്ല, ഒരു ജൂലൈയിലും താന്‍ അതുപോലെ ഒരു ചികിത്സ നടത്തിയിട്ടില്ല,' ശോഭനാ ജോര്‍ജ് പറഞ്ഞു.

ഇങ്ങനെ ഒരു സംഭവം അന്വേഷിക്കുകയാണെങ്കില്‍ അവിടുത്തെ ഡോക്ടറോടോ തന്നോടോ ഒക്കെ അന്വേഷിക്കേണ്ടെ എന്നും ശോഭന ചോദിച്ചു. തന്നെ അപമാനിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ഇതൊക്കെ കേട്ട് താന്‍ തളര്‍ന്ന് പോകില്ലെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

ഔഷധി ചെയര്‍പേഴ്‌സണ്‍ ആയിരിക്കെ ശോഭനാ ജോര്‍ജ് സ്ഥാപനത്തിന്റെ ചെലവില്‍ അനധികൃത സൗന്ദര്യ ചികിത്സ നടത്തിയെന്നാണ് ആരോപണം. 3 കിലോ ചെമ്പരത്തിപ്പൂ മൊട്ടും കോഴിമുട്ടകളും ഇതിനായി ഉപയോഗിച്ചെന്നാണ് ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

News Malayalam 24x7
newsmalayalam.com